ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്

Sunday 23 January 2022 12:08 AM IST

ആലപ്പുഴ: ജില്ലാ ഒളിമ്പിക് ഗയിംസിന്റെ ഭാഗമായി ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ അസോസിയേഷനും (എ.ഡി.ബി.എ) ജില്ലാ ഒളിമ്പിക് അസോസിയേഷനും ചേർന്നു സംഘടിപ്പിച്ച ത്രിദിന ജില്ലാ ബാസ്‌ക്കറ്റ്ബാൾ ലീഗ് സീനിയർ പുരുഷ, വനിതാ ചാമ്പ്യൻഷിപ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യാതിഥിയായി. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അനിത ഗോപകുമാർ ജേഴ്സികൾ വിതരണം ചെയ്തു. കൗൺസിലർ ആർ.വിനിത, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എഡിബിഎ സെക്രട്ടറി ബി.സുഭാഷ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം, അഡ്വ.ടി.ടി. സുധീഷ്, ഹസീന അമൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement