കൊവിഡ് : ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പസഫിക് ദ്വീപ്

Sunday 23 January 2022 2:32 AM IST

വെല്ലിംഗ്ടൺ : പസഫിക് ദ്വീപ് രാജ്യമായ കിരിബാസിൽ ആദ്യമായി കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പത്ത് മാസത്തിനിടെ ദ്വീപിലേക്കെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനത്തിൽ എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കിരിബാസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഫിജിയിൽ നിന്നെത്തിയ വിമാനത്തിലെ 36 യാത്രക്കാർക്കാണ് കൊവിഡ് പോസിറ്റീവായത്. കൂടാതെ, ഇവരുമായുള്ള സമ്പർക്കത്തിലൂടെ നാല് തദ്ദേശീയർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച വരെ വെറും രണ്ട് കൊവിഡ് കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ് കിരിബാസ്.

Advertisement
Advertisement