കഞ്ചാവും എംഡിഎംയുമായി നാല് പേർ പിടിയിൽ, അറസ്റ്റിലായവരിൽ ഡി വൈ എഫ്‌ ഐ യൂണിറ്റ് വൈസ് പ്രസിഡന്റും

Sunday 23 January 2022 10:18 AM IST

തൊടുപുഴ: കഞ്ചാവും എംഡിഎംയുമായി രണ്ടു കേസുകളിലായി നാല് പേർ പിടിയിൽ. ഡി വൈ എഫ്‌ ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സൽ നാസർ (22) എന്നിവരാണ് പിടിയിലായത്.

തൊടുപുഴയിലെ മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംക്ഷനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിൽ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.

പട്ടയംകവലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഫ്‌സലിന്റെ സഹോദരൻ അൻസൽ നാസറിനെ(24)യും അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. അറസ്റ്റിലായവരിൽ മൂന്ന് പേർ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. മറ്റൊരു പരിശോധനയിൽ മാർക്കറ്റിലെ സ്ഥാപനത്തിൽനിന്നു നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.