മദ്യപിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ അത് കുറ്റമാകില്ലേ, ചില കേസുകൾ പുറത്തുവന്നിട്ടുള്ളത് മദ്യപിച്ചശേഷം തുറന്നുപറഞ്ഞതുകൊണ്ടെന്ന് ബാലചന്ദ്രകുമാർ

Sunday 23 January 2022 10:41 AM IST

കൊച്ചി: ശാപവാക്കെന്ന് പറയുമ്പോഴും താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദസാമ്പിൾ ദിലീപ് നിഷേധിച്ചിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ജനങ്ങൾക്ക് ഇതേക്കുറിച്ച് മനസിലാകും. മദ്യപിച്ചുകൊണ്ട് സംസാരിച്ചതെല്ലാം ഗൗരവത്തോടെ എടുക്കേണ്ടെന്ന വാദം എന്താണെന്ന് മനസിലാകുന്നില്ല. ചില കേസുകൾ പുറത്തുവന്നിട്ടുള്ളത് മദ്യപിച്ചശേഷം തുറന്നുപറഞ്ഞതുകൊണ്ടാണ്. മദ്യപിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ അത് കുറ്റമാകില്ലേ. സ്വബോധത്തോടെയാണ് ദിലീപ് സംസാരിച്ചിട്ടുള്ളത്.

പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ കോടതിയെ പോലും അസ്വസ്ഥമാക്കുന്നു. സിനിമയിൽ നിന്ന് പിൻമാറിയതു കൊണ്ടാണെന്ന് പറയുമ്പോൾ അതിന് തെളിവ് പുറത്തുവിടാൻ തയ്യാറാകണം. ദിലീപിന്റെ സിനിമ വേണ്ടെന്ന് താൻ മെസേജ് അയച്ചിട്ടുണ്ട്. ആ തെളിവുകൾ കൈവശമുണ്ട്. ശബ്ദസാമ്പിൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.