രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക്, പിണറായി അഞ്ചാമത്
Monday 24 January 2022 3:39 AM IST
ഭുവനേശ്വർ: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ജനപ്രീതിയിൽ ഒന്നാമത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഇന്ത്യാ ടുഡേ മൂഡ് ഒഫ് ദി നേഷൻ സർവേ റിപ്പോർട്ടിലാണ് 71 ശതമാനം പിന്തുണയോടെ പട്നായിക് ഒന്നാമത് എത്തിയത്. രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്. കഴിഞ്ഞ വർഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ്‌സ് മൂഡ് ഒഫ് ദി നേഷൻ 2021 ജനുവരിയിൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിണറായി വിജയൻ 61.1 % പിന്തുണയാണ് ലഭിച്ചത്. പട്ടികയിൽ അഞ്ചാമതാണ് പിണറായി.
എം.കെ സ്റ്റാലിൻ (തമിഴ്നാട്) - 67.5%
ഉദ്ധവ് താക്കറേ (മഹാരാഷ്ട്ര) - 61.8 %
അരവിന്ദ് കേജ്‌രിവാൾ (ഡൽഹി) - 57.9 %
ഹിമന്ദ ബിശ്വ ശർമ്മ (അസാം) - 56.6%
ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഢ്) - 51.4%