ഉത്തരവ് പിൻവലിക്കണം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്

Monday 24 January 2022 2:01 AM IST

തിരുവനന്തപുരം: അവശ്യവസ്‌തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന കൊവിഡ് നിയന്ത്രണ ദിനത്തിൽ പോലും കള്ളിനെ അവശ്യവസ്‌തു പട്ടികയിൽ ഉൾപ്പെടുത്തിയ ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ദേവാലയങ്ങളും വിദ്യാലയങ്ങളും നിയന്ത്രണം പാലിച്ച് അടച്ചിടുകയും കള്ള് ഷാപ്പുകൾ രാവിലെ 9 മുതൽ രാത്രി വരെ പ്രവർത്തിക്കണമെന്നുമുള്ള സർക്കാർ ഉത്തരവ് വിചിത്രവും ജനവിരുദ്ധവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം.എൻ. ഗിരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഫ്ലമിൻ ഒലിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ സംസാരിച്ചു.

Advertisement
Advertisement