മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​ൽ​ ​യു​വാ​വ് ​വെ​ട്ടേ​റ്റ് ​മ​രി​ച്ചു

Monday 24 January 2022 2:04 AM IST

മൂ​ല​മ​റ്റം​:​ ​വെ​ള്ളി​യാ​മ​റ്റ​ത്തി​ന​ടു​ത്ത് ​പൂ​ച്ച​പ്ര​യി​ൽ​ ​മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ ​വ​ഴ​ക്കി​നെ​ ​തു​ട​ർ​ന്ന് ​യു​വാ​വ് ​വെ​ട്ടേ​റ്റ് ​മ​രി​ച്ചു.​ ​പൂ​ച്ച​പ്ര​ ​ക​ല്ലം​പ്ലാ​ക്ക​ൽ​ ​സ​ന​ലാ​ണ് ​(45​)​ ​മ​രി​ച്ച​ത്.​ ​മ​ദ്യ​പി​ച്ച് ​വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നി​ടെ​ ​സു​ഹൃ​ത്ത് ​വാ​ക്ക​ത്തി​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​പ്ര​തി​യെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​സ​ന​ലി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ചേ​ല​പ്ലാ​ക്ക​ൽ​ ​ഉ​ണ്ണി​യെ​ന്ന് ​വി​ളി​ക്കു​ന്ന​ ​അ​രു​ണി​നെ​ ​(36​)​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​എ​ട്ട് ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മ​ദ്യ​പാ​ന​ത്തി​നി​ടെ​ ​ഇ​രു​വ​രും​ ​ത​മ്മി​ലു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​അ​രു​ൺ​ ​വാ​ക്ക​ത്തി​ ​ഉ​പ​യോ​ഗി​ച്ച് ​സ​ന​ലി​നെ​ ​വെ​ട്ടു​ക​യാ​യി​രു​ന്നു.​ ​കാ​ഞ്ഞാ​ർ​ ​എ​സ്.​ഐ​ ​ജി​ബി​ൻ​ ​തോ​മ​സ്,​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​എ​സ്.​ഐ.​ ​സാ​ജ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രു​ന്നു.

Advertisement
Advertisement