ചാലാട് 23 കിലോ കഞ്ചാവും ഹാഷിഷുമായി യുവാവ് പിടിയിൽ

Wednesday 26 January 2022 12:15 AM IST

കണ്ണൂർ: കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആൻഡി നർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വിൽ നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി നിസാമുദ്ദീനെന്നയാളെയാണ് അറസ്റ്റു ചെയ്തു. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടറായ ടി.അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ താമസിച്ചിരുന്ന ചാലാടുള്ള ജന്നത്ത് വീട്ടിൽ തിങ്കളാഴ്ച്ച പകൽ നടന്ന പരിശോധനയിൽ 957 ഗ്രാം ഹാഷിഷ് ഓയിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ സൂക്ഷിച്ചിരുന്ന 23.050 ഗ്രാം കഞ്ചാവും പിടികൂടിഞ്ഞ കണ്ണൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് പിടിയിലായ നിസാമുദ്ദീനെന്ന് എക്‌സൈസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ ബംഗ്ളൂരിൽ നിന്നും മൊത്തമായി മയക്കുമരുന്നും കഞ്ചാവും കൊണ്ടുവന്ന് ഇവിടെ ചില്ലറ വിൽപനക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രവിന്റീവ് ഓഫിസർ ഗ്രേഡ് എൻ.ടി ധ്രുവൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.പി ശ്രീകുമാർ, സി.പങ്കജാക്ഷൻ, എം.സജിത്ത്്, പി.വി ദിവ്യ, ടി.കെ പ്രവീൺ എന്നിവർ പങ്കെടുത്തു.