ഓർഡിനൻസ് ഭരണഘടനാപരം: മന്ത്രി പി. രാജീവ്

Wednesday 26 January 2022 12:15 AM IST

തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വ്യവസ്ഥയാണ് കേരളത്തിലെ ലോകായുക്ത നിയമത്തിലെന്നും ,അത് ഭരണഘടനാ വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിഗണിച്ചാണ് പുതിയ നിയമ നിർമ്മാണമെന്നും മന്ത്രി പി. രാജീവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഏത് മന്ത്രിയേയും അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അധികാരം ലോകായുക്തക്ക് നൽകുന്ന വകുപ്പ് മാത്രമാണ് ഭേദഗതി ചെയ്യുന്നത്. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്കുള്ള അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് വകുപ്പെന്നാണ് അഡ്വക്കറ്റ് ജനറൽ പറഞ്ഞത്. ലോകായുക്തയ്ക്ക് അമിതാധികാരം നൽകുന്ന വകുപ്പിനെതിരെ 2017 ലും 2020 ലും ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ്. ഇതു കൂടി കണക്കിലെടുത്താണ് നിയമം സർക്കാർ ഭേഭഗതി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement