എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പ് മാറ്റിവച്ചു

Wednesday 26 January 2022 12:41 AM IST

കൊച്ചി: ഫെബ്രുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ഇനി അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി.ജി. ഹരീന്ദ്രനാഥ് അറിയിച്ചു.

യോഗം തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്ന ഹൈക്കോടതി വി​ധി​യെ തുടർന്നാണ് തീരുമാനം. പ്രാതി​നി​ധ്യ വോട്ടെടുപ്പാണ് 1966 മുതൽ യോഗം തി​രഞ്ഞെടുപ്പി​ൽ നടന്നുവന്നത്. നി​ലവി​ൽ യോഗത്തി​ന് 32 ലക്ഷത്തോളം സ്ഥി​രാംഗങ്ങളുണ്ട്. തി​രഞ്ഞെടുപ്പ് പ്രക്രി​യയുടെ അവസാന ഘട്ടം പുരോഗമി​ക്കവെയാണ് കോടതി​ വി​ധി​യുണ്ടായത്. ഒമ്പത് ജി​ല്ലകളി​ലായി​ പോളിംഗ് സ്റ്റേഷനുകളും ഒരുക്കി​യി​രുന്നു.