കാറിൽ നിന്ന് പ​ണ​വും ഫോ​ണും ക​വ​ർ​ന്ന മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ

Wednesday 26 January 2022 12:13 AM IST

എ​രു​മേ​ലി: അ​യ്യ​പ്പഭ​ക്ത​രു​ടെ കാ​റി​ൽ നി​ന്ന് അ​ര ല​ക്ഷം രൂ​പ​യും ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന സം​ഘ​ത്തി​ലെ മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ ര​ണ്ടുപേ​ർ പ്രാ​യ​പൂ​ർ​ത്തിയാകാത്തവരാണ്. ഇ​നി ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്നി​ന് പു​ല​ർ​ച്ചെ എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ പ​റ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മോഷമം നടത്തിയത്. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​ക​ളും അ​യ്യ​പ്പ ഭ​ക്ത​രു​മാ​യ പ​ത്തം​ഗ സം​ഘം കു​ളി ക​ഴി​ഞ്ഞ് തി​രി​കെ കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും തെ​ളി​വെ​ടു​പ്പ് ന​ട​ത്തിയിരുന്നു. അ​റ​സ്റ്റി​ലാ​യ പ്രാ​യ​പൂ​ർ​ത്തിയാ​കാ​ത്ത ര​ണ്ടു പ്ര​തി​ക​ളെ ജു​വൈ​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.