തിരിമാലി കാണാൻ ബിബിൻ ജോർജും സംഘവും എത്തിയപ്പോൾ, വീഡിയോ
Thursday 27 January 2022 2:54 PM IST
യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രം തിരിമാലി തീയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുന്നു. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.
നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. ചിത്രം കാണാൻ തീയേറ്ററിലെത്തിയ താരങ്ങളുടെ വീഡിയോ കാണാം.