വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ​ ​ക​ഞ്ചാ​വ് ​വി​ല്പ​ന​ ​ന​ട​ത്തി​ ​പി​ടി​യി​ലാ​യി

Saturday 29 January 2022 12:43 AM IST

വി​തു​ര​:​തൊ​ളി​ക്കോ​ട്,​വി​തു​ര​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​സ്‌​കൂ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ക​ഞ്ചാ​വും,​പാ​ൻ​മ​സാ​ല​ക​ളും​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​ ​ഒ​രാ​ളെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​വി​തു​ര​ ​മു​ള​യ്‌​ക്കോ​ട്ടു​ക​ര​ ​ആ​സി​യാ​മ​ൻ​സി​ലി​ൽ​ ​എ.​ദി​ലീ​പാ​ണ് ​(43​)​ ​പി​ടി​യി​ലാ​യ​ത്.​ഇ​യാ​ൾ​ക്കൊ​പ്പം​ ​വി​ൽ​പ്പ​ന​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ ​മു​ള​യ്‌​ക്കോ​ട്ടു​ക​ര​ ​താ​ഹി​റ​ ​മ​ൻ​സി​ലി​ൽ​ ​എ.​ഷെ​ഫീ​ക്ക് ​(32​)​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ഇ​യാ​ളു​ടെ​ ​പേ​രി​ൽ​ ​വി​തു​ര​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​വി​തു​ര​ ​മാ​ർ​ക്ക​റ്റ് ​ജം​ഗ്ഷ​നി​ലെ​ ​ബേ​ക്ക​റി​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​വി​ല്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ത്.​അ​ന്യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വെ​ത്തി​ച്ച് ​സ്‌​കൂ​ളു​ക​ൾ​ ​കേ​ന്ദ്ര​മാ​ക്കി​ ​വ​ൻ​തോ​തി​ൽ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​താ​യി​ ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഒ​രാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​പ്ര​തി​ക​ളു​ടെ​ ​ക​ട​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 100​ ​പാ​യ്ക്ക​റ്റ് ​പാ​ൻ​മ​സാ​ല​ ​പി​ടി​ച്ചെ​ടു​ത്തു.​ഇ​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് 250​ ​പാ​യ്ക്ക​റ്റ് ​പാ​ൻ​മ​സാ​ല​യും,​ 200​ ​ഗ്രാം​ ​ക​ഞ്ചാ​വും​ ​കൂ​ടി​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​വി​തു​ര​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സി.​ഐ​ ​എ​സ്.​ശ്രീ​ജി​ത്,​എ​സ്.​ഐ​മാ​രാ​യ​ ​എ​സ്.​എ​ൽ.​സു​ധീ​ഷ്,​ ​ബാ​ബു​രാ​ജ്,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​സ​ജി​കു​മാ​ർ,​പ​ത്മ​രാ​ജ്,​സി.​പി.​ഒ​മാ​രാ​യ​ ​ജ​സീ​ൽ,​സു​ജി​ത്,​അ​നി​ൽ​കു​മാ​ർ,​സി​ന്ധു​ ​എ​ന്നി​വ​രാ​ണ് ​പി​ടി​കൂ​ടി​യ​ത്.