ആ​ബ​ർ​ഗ്രീ​സു​മാ​യി​ ​നാ​ലു​ ​പേ​ർ​ ​പി​ടി​യിൽ, കോടിക്കണക്കിന് രൂപയുടെ വസ്‌തു സൂക്ഷിച്ചത് വീട്ടിൽ

Saturday 29 January 2022 12:44 AM IST

പാ​ലോ​ട്:​ ​തി​മിം​ഗി​ല​ത്തി​ന്റെ​ ​ഛ​ർ​ദ്ദി​ ​(​ആ​ബ​ർ​ഗ്രീ​സ്)​ ​വി​ല്ക്കാ​ൻ​ ​ശ്ര​മി​ച്ച​ 4​ ​പേ​രെ​ ​കി​ളി​മാ​നൂ​ർ​ ​വെ​ള്ള​നൂ​രി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പാ​ലോ​ട് ​ഫോ​റ​സ്റ്റ് ​പി​ടി​കൂ​ടി.​കി​ളി​മാ​നൂ​ർ​ ​വെ​ള്ള​ല്ലു​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഷാ​ജി,​സ​ജീ​വ്,​ബി​ജു,​കോ​ഴി​ക്കോ​ട് ​ഉ​ള്ളി​യേ​രി​ ​സ്വ​ദേ​ശി​ ​രാ​ധാ​കൃ​ഷ്ണ​നെ​യു​മാ​ണ് ​പാ​ലോ​ട് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ക്ക് ​കി​ട്ടി​യ​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കി​ളി​മാ​നൂ​രി​ലെ​ ​ഷാ​ജി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് 2​ ​മ​ണി​ക്കാ​ണ് ​ഇ​വ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ഷാ​ജി​യു​ടെ​ ​വീ​ടി​ന്റെ​ ​അ​ടു​ക്ക​ള​ ​ഭാ​ഗ​ത്ത് ​ബാ​ഗി​ൽ​ ​നി​ന്ന് 5​ ​ക​ഷ്ണം​ ​തി​മിം​ഗി​ല​ ​ഛ​ർ​ദ്ദി​ ​ക​ണ്ടെ​ടു​ത്തു.​ ​പൊ​തു​ ​വി​പ​ണി​യി​ൽ​ ​വ​ൻ​ ​തു​ക​ ​ല​ഭി​ക്കും​ ​എ​ന്നാ​ണ് ​പ്ര​തി​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തോ​ട് ​പ​റ​ഞ്ഞ​ത്.​പ്ര​തി​ക​ൾ​ക്ക് ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​എ​ത്തി​ച്ച​ ​സാ​ധ​നം​ ​വി​റ്റ​ ​ശേ​ഷം​ ​തു​ക​ ​ന​ൽ​കി​യാ​ൽ​ ​മ​തി​ ​എ​ന്നാ​ണ് ​ഡി​മാ​ന്റ്.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പെ​ർ​ഫ്യൂം​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാം​ ​എ​ന്നും​ ​അ​വി​ടെ​ ​ക​യ​റ്റി​ ​അ​യ​ച്ചാ​ൽ​ ​കോ​ടി​ക​ൾ​ ​കി​ട്ടും​ ​എ​ന്നും​ ​പ്ര​തി​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തോ​ട് ​പ​റ​ഞ്ഞു.​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മേ​ ​ഇ​ത് ​തി​മിം​ഗി​ല​ ​ഛ​ർ​ദ്ദി​ ​ആ​ണോ​ ​എ​ന്ന് ​അ​റി​യാ​ൻ​ ​ക​ഴി​യൂ. ഇ​വ​ർ​ക്ക് ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ഇ​വ​രെ​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്താ​ൽ​ ​ഇ​ത് ​എ​വി​ടെ​ ​നി​ന്ന് ​കി​ട്ടി​യെ​ന്നും​ ​മ​റ്റ് ​ആ​രെ​ങ്കി​ലും​ ​പി​ന്നി​ലു​ണ്ടോ​യെ​ന്നും​ ​അ​റി​യാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പാ​ലോ​ട് ​ഫോ​റ​സ്റ്റ് ​അ​ധി​കാ​രി​ക​ൾ​ ​അ​റി​യി​ച്ചു.​ ​ഇ​വ​രെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.