പുതുമുഖങ്ങളുടെ ലീച്ച്

Saturday 29 January 2022 12:42 AM IST

പുതുമുഖങ്ങളായ അനൂപ് രത്ന, മേഘ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്‌കോൺ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ലീച്ച് പൂർത്തിയായി. നിസാം കാലിക്കട്ട്,സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽ സുൽത്താൻ, ബക്കർ, ഗായത്രി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ബുക് ഒഫ് സിനിമയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. ഛായാഗ്രഹണം: അരുൺ ശശി, എഡിറ്റിംഗ്: സംജിത് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി.ജെ, ആക്ഷൻഡെയിഞ്ചർ മണി, കൊറിയോഗ്രാഫി ഷെറീഫ്, ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ: സുഹൈൽ ചോയി, പി.ആർ.ഒ: എ.എസ്. ദിനേശ്.