ഉയരത്തിൽ ഒരു പോരാട്ടം!

Sunday 06 February 2022 6:31 AM IST

പ​ക്ഷി​ക​ളു​ടെ​ ​ഫോ​ട്ടോ​ക​ൾ​ ​എ​ടു​ക്കു​ന്ന​തി​ന്റെ​ ​കാ​ര്യ​ങ്ങ​ളും​ ​അ​തി​ന്റെ​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​പ​ല​ത​വ​ണ​ ​പ​റ​ഞ്ഞു​വ​ല്ലോ.​ ​എ​ങ്കി​ലും​ ​പ​റ​യ​ട്ടെ​ ​പ​റ​ക്കു​ന്ന​വ​യെ​ ​പ​ക​ർ​ത്തു​ന്ന​ത് ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല.​ ​പ​ല​രും​ ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ഇ​ന്ന​ത്തെ​ ​എ​ളു​പ്പ​വ​ഴി​യാ​ണ്.​ ​മൂ​വി​ ​കാ​മ​റ​യി​ലേ​തു​ ​പോ​ലെ​ ​തു​ട​ർ​ച്ച​യാ​യി​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​ ​മോ​ഡാ​ണ് ​ഉ​പ​യോ​ഗി​ക്കു​ക.​ ​അ​താ​യ​ത് ​ക്ലി​ക്ക് ​ചെ​യ്യു​മ്പോ​ൾ​ ​ഷ​ട്ട​ർ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.​ഫോ​ട്ടോ​ക​ൾ​ ​പ​തി​ഞ്ഞു​കൊ​ണ്ടു​മി​രി​ക്കും.​ ​പൊ​ട്ട​ക്ക​ണ്ണ​ന്റെ​ ​മാ​വേ​ലേ​റ് ​പോ​ലെ​ ​അ​തി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രെ​ണ്ണം​ ​ശ​രി​യാ​യെ​ന്നി​രി​ക്കാം.​ ​പി​ന്നെ​ ​അ​തി​ൽ​ ​വേ​ണ്ട​ ​മി​നു​ക്കു​പ​ണി​ക​ളും​കൂ​ടി​ ​ചെ​യ്തു​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലെ​ത്തി​ക്കു​ന്നു.

എ​ന്നാ​ൽ​ ​ഇ​ത് ​ആ​രീ​തി​യി​ൽ​ ​എ​ടു​ത്ത​ത​ല്ല.​ ​കൂ​നൂ​രി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​സിം​സ് ​പാ​ർ​ക്കി​ൽ​ ​നി​ന്നും​ ​എ​ടു​ത്ത​ ​ഒ​രു​ ​അ​വാ​ർ​ഡ് ​ചി​ത്ര​മാ​ണ് ​ഇ​ത്.​ ​കാ​ടു​ക​ളാ​ൽ​ ​ചു​റ്റ​പ്പെ​ട്ട​ ​ഈ​ ​പാ​ർ​ക്കി​നു​ള്ളി​ൽ​ ​ധാ​രാ​ളം​ ​പ​ക്ഷി​ക​ളു​ണ്ട്.​ ​വി​വി​ധ​ ​ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​ ​മു​പ്പ​തോ​ളം​ ​സ്‌​പീ​ഷി​സി​ലെ​ ​പ​ക്ഷി​ക​ളെ​ ​ഞാ​ൻ​ ​ത​ന്നെ​ ​ഇ​തി​നോ​ട​കം​ ​പ​ല​ത​വ​ണ​ക​ളാ​യി​ ​ഇ​വി​ടെ​നി​ന്നും​ ​പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.​(​ഇ​വ​യി​ൽ​ ​മി​ക്ക​തും​ ​ഇ​പ്പോ​ൾ​ ​ഗ​ട്ടി​ ​ഇ​മേ​ജ​സി​ന്റെ​ ​സൈ​റ്റി​ൽ​ ​കാ​ണാം​).​ ​ന​മ്മ​ൾ​ ​സാ​ധാ​ര​ണ​യാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​പ​റ​യാ​റു​ള്ള​ ​പൊ​ന്മാ​ൻ​ ​എ​ന്ന​ ​കിം​ഗ് ​ഫി​ഷ​റി​ന്റെ​ ​ചി​ത്ര​മാ​ണ് ​ഇ​ത്.​ ​വ​ലി​പ്പം​ ​കൊ​ണ്ടും​ ​നി​റ​ഭേ​ദ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​പ​ല​യി​ന​ങ്ങ​ൾ​ ​ഇ​ക്കൂ​ട്ട​രി​ലു​ണ്ട്.​ ​അ​വ​യി​ൽ​ ​തീ​രെ​ ​കു​ഞ്ഞ​ന്മാ​രാ​യ​ ​സ്‌​മാ​ൾ​ ​ബ്ലൂ​ ​കിം​ഗ് ​ഫി​ഷ​ർ​ ​എ​ന്നാ​ ​ഇ​ന​ത്തി​ൽ​ ​പെ​ട്ട​താ​ണ് ​ഇ​ക്കാ​ണു​ന്ന​തു്.​ ​വ​ള​രെ​ ​കു​ഞ്ഞു ശ​രീ​ര​ത്തി​ന്റെ​ ​ഉ​ട​മ​ക​ളാ​യ​ ​ഇ​വ​ർ​ക്ക് ​ന​ല്ല​ ​ക​ടും​ ​നീ​ല​ ​നി​റ​മാ​ണ്.​ ​ക​ഴു​ത്തി​ന് ​താ​ഴെ​ ​ഉ​ദ​ര​ഭാ​ഗ​ത്ത് ​വെ​ളു​ത്ത​ ​നി​റ​ത്തോ​ടു​കൂ​ടി​യ​ ​വൈ​റ്റ് ​ബ്ര​സ്റ്റ​ഡ് ​കിം​ഗ് ​ഫി​ഷ​ർ​ ​എ​ന്ന​ ​പൊ​ന്മാ​ൻ​ ​ഇ​ന​മാ​ണ് ​സാ​ധാ​ര​ണ​യാ​യി​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​ ​കാ​ണാ​റു​ള്ള​ത്.
ഇ​ണ​ചേ​ര​ലി​നു​ ​തൊ​ട്ടു​മു​ൻ​പ് ​ഇ​ണ​യെ​ ​ആ​ക​ർ​ഷി​ക്കാ​നു​ള്ള ലൈം​ഗി​ക​ചേ​ഷ്ട​ക​ളാ​ണോ​ ​പ​ങ്കാ​ളി​യെ​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​മ​ല്ല​യു​ദ്ധ​മാ​ണോ​ ​എ​ന്ന​റി​യി​ല്ല,​ ​ഏ​താ​യാ​ലും​ ​വ​ള​രെ​നേ​ര​മാ​യി​ ​ഇ​വ​ ​അ​സ്വ​സ്ഥ​രാ​യി​ ​പ​റ​ക്കു​ക​യും​ ​കൊ​ത്തു​കൂ​ടു​ക​യും​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു​ ​ന​മ്മു​ടെ​ ​സൗ​ക​ര്യ​ത്തി​നു​ ​നി​ന്നു​ത​രാ​നോ​ ​പോ​സു​ചെ​യ്യി​ക്കാ​നോ​ ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ​ ​ഇ​ത്ത​രം​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​മ്പോ​ൾ​ ​പ​റ്റി​ല്ല​ല്ലോ,​ ​അ​തും​ ​ന​ല്ല​ ​വേ​ഗ​ത്തി​ൽ​ ​പ​റ​ക്കു​മ്പോ​ൾ​ ​!​ ​ഇ​വ​യെ​ ​പ​ക​ർ​ത്താ​ൻ​ ​പ​ല​ത​വ​ണ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല​ .​ഏ​റെ​നേ​രം​ ​അ​വ​യെ​ ​പി​ന്തു​ട​ർ​ന്ന​ ​ശേ​ഷ​മാ​ണ് ​ഇ​ങ്ങ​നെ​ ​ന​ല്ല​ ​പോ​സി​ലും​ ​ലൈ​റ്റിം​ഗി​ലും​ ​ഒ​രു​ ​സീ​ൻ​ ​കി​ട്ടു​ന്ന​ത്.​ ​വ​ള​രെ​ ​ക്ഷ​മ​യോ​ടെ​യു​ള്ള​ ​മ​ണി​ക്കൂ​റു​ക​ളു​ടെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​മു​ഹൂ​ർ​ത്തം​ ​ഒ​റ്റ​ക്ലി​ക്കി​ൽ​ ​ഒ​ത്തു​കി​ട്ടി.​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​നാ​ച്വ​ർ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​നി​മ​ൽ​ ​ബി​ഹേ​വി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഒ​ന്നാം​ ​സ​മ്മാ​ന​ത്തി​ലേ​ക്കു​ ​പ​റ​ന്നു​ ​ക​യ​റു​ക​കൂ​ടി​യാ​യി​രു​ന്നു​ ​ഈ​ ​ആ​കാ​ശ​ ​ദൃ​ശ്യം.