തത് കാലം സീരിയലിലേക്കില്ല

Saturday 26 February 2022 3:04 AM IST

മി​ന്ന​ൽ​ ​മു​ര​ളി​ ​സി​നി​മ​യും​ ​ഉ​ഷ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും​ ​ന​ൽ​കി​യ​ ​വ​ലി​യ​ ​ഇ​രി​പ്പി​ട​ത്തി​ലാ​ണ് ​ഷെ​ല്ലി​ ​എ​ൻ.​ ​കുമാർ ഇ​രി​ക്കു​ന്ന​ത്.​ ​സി​നി​മ​യാ​യി​ലും​ ​സീ​രി​യ​ലാ​യാ​ലും​ ​ഷെ​ല്ലി​യെ​ ​തേ​ടി​ ​എ​ത്തു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​അ​ധി​കം​ ​പേ​രും​ ​ദുഃ​ഖ​പു​ത്രി​മാ​ർ.​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ലെ​ ​ഉ​ഷ​യും​ ​ദുഃ​ഖ​പു​ത്രി. '​'​ദുഃ​ഖ​പു​ത്രി​മാ​ർ​ ​അ​ല്ലാ​ത്ത​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ന്നും​ ​പ്രേ​ക്ഷ​ക​രി​ൽ​ ​എ​ത്തി​യി​ല്ല.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ദുഃ​ഖ​വും​ ​കു​റ​ച്ച് ​ക​ര​ച്ചി​ലും​ ​ഉ​ണ്ടാ​കും.​ ​ദുഃ​ഖ​പു​ത്രി​മാ​രാ​യ​ ​നാ​യി​ക​മാ​രെ​യാ​ണ്എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ആ​റു​മ​ണി​മു​ത​ൽ​ ​പ​ത്തു​മ​ണി​വ​രെ​ ​ആ​ളു​ക​ൾ​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​സീ​രി​യി​ലി​ന്റെ​ ​ക​ഥാ​ഘ​ട​ന​ ​മാ​റി​യാ​ൽ​ ​മാ​ത്ര​മേ​ ​ദുഃ​ഖ​പു​ത്രി​മാ​ർ​ക്ക് ​മോ​ച​നം​ ​ല​ഭി​ക്കൂ.​ ​ആ​ണു​ക​ൾ​ ​എ​ല്ലാം​ ​വി​ല്ല​ൻ​മാ​രും​ ​സ്‌​ത്രീ​ക​ൾ​ ​എ​ല്ലാം​ ​ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മ​ല്ല.​ ​തി​രി​ച്ചും​ ​സം​ഭ​വി​ക്കു​ന്നു​ണ്ട്.​ ​മി​ന്ന​ൽ​ ​മു​ര​ളി​യു​ടെ​ ​ഷൂ​ട്ടിം​ഗി​ന് ​കേ​ര​ള​ ​-​ ​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​യി​ൽ​ ​പോ​യ​പ്പോ​ൾ​ ​കു​ങ്കു​മ​പ്പൂ​വി​ലെ​ ​ശാ​ലി​നി​ ​എ​ന്നും​ ​സ്‌​ത്രീ​പ​ദ​ത്തി​ലെ​ ​ബാ​ല​ ​എ​ന്നും​ ​ആ​ളു​ക​ൾ​ ​വി​ളി​ച്ചു.​ ​ജീ​വി​ത​യാ​ത്ര​യി​ൽ​ ​സ​ന്തോ​ഷ​വും​ ​ദുഃ​ഖ​വും​ ​വ​രാ​റു​ണ്ട്.​ ​എ​ല്ലാം​ ​നേ​രി​ട്ടു​ ​മു​ൻ​പോ​ട്ടു​ ​പോ​വു​ക​ ​എ​ന്ന​താ​ണ് ​രീ​തി.​ ​ത​മാ​ശ​ക​ൾ​ ​പ​റ​യു​ക​യും​ ​ന​ന്നാ​യി​ ​ആ​സ്വ​ദി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​എ​ന്നെ​ ​അ​ടു​ത്ത് ​അ​ടു​പ്പ​മു​ള്ള​വ​ർ​ക്ക് ​അ​റി​യാം.​ ​ആ​ ​വ​ല​യ​ത്തി​ൽ​ ​എ​ത്തി​യാ​ൽ​ ​അ​തു​വ​രെ​യു​ള്ള​ ​ച​ട്ട​ക്കൂ​ട് ​മാ​റ്റി​ ​വേ​റൊ​രു​ ​വ്യ​ക്തി​യാ​യി​ ​മാ​റും.​ ​ഒ​രു​ ​ലൊ​ക്കേ​ഷ​നി​ൽ​ ​പോ​യാ​ൽ​ ​ആ​ ​കു​ട്ടി​ ​മൂ​ഡ് ​ഓ​ഫാ​ണ് ​എ​ന്നു​ ​എ​ന്നെ​പ്പ​റ്റി​ ​കേ​ൾ​ക്കാം.​ ​കു​റ​ച്ചു​ ​സ​മ​യ​മെ​ടു​ക്കും​ ​മിം​ഗി​ൾ​ ​ആ​കാ​ൻ.​ ​അ​ല്ലാ​തെ​ ​ഉ​ൾ​വ​ലി​യു​ന്ന​ ​സ്വ​ഭാ​വ​മി​ല്ല.​""ഷെ​ല്ലി​ ​പ​റ​ഞ്ഞു. ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ ​ത​ങ്ക​മീ​നു​ക​ൾ​ ​ആ​ണ് ​ഷെ​ല്ലി​യു​ടെ​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്രം.​ ​എ​ന്നാ​ൽ​ ​അ​തി​നു​ശേ​ഷം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ആ​രും​ ​വി​ളി​ച്ചി​ല്ല.​ ​ത​ങ്ക​മീ​നു​ക​ൾ​ ​ക​ഴി​ഞ്ഞു​ ​ഷെ​ല്ലി​ ​ദു​ബാ​യി​ലേ​ക്ക് ​പോ​യി.​ ​ആ​സ​മ​യ​ത്ത് ​സിം​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​ത​ങ്ക​മീ​നു​ക​ൾ​ ​ന​ൽ​കി​യ​ ​പ്ര​ശ​സ്തി​യെ​പ്പ​റ്റി​ ​ചി​ന്തി​ച്ചി​ല്ല.​ ​ര​ണ്ടു​വ​ർ​ഷം​ ​ക​ഴി​ഞ്ഞു​ ​സം​വി​ധാ​യ​ക​ൻ​ ​റാം​ ​വി​ളി​ച്ച് ​അ​വാ​ർ​ഡ് ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​വ​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യം.​ ​ത​മി​ഴി​ലെ​ ​പ്ര​ശ​സ്ത​രാ​യ​ ​സം​വി​ധാ​യ​ക​ർ​ ​ത​ന്നെ​ ​അ​ന്വേ​ഷി​ച്ച​താ​യി​ ​അ​റി​ഞ്ഞെ​ങ്കി​ലും​ ​ആ​ ​സി​നി​മ​യി​ലേ​ക്കൊ​ന്നും​ ​എ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല. '​'​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ച്ച​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ചു.​ ​ഈ​ട​യി​ൽ​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ലും​ ​പ്രേ​ക്ഷ​ക​രി​ൽ​ ​എ​ത്തി​യി​ല്ല.​ ​പു​തി​യ​ ​സി​നി​മ​ക​ളി​ലേ​ക്ക് ​വി​ളി​ ​വ​ന്നി​ട്ടു​ണ്ട്.​ ​ത​ത്കാ​ലം​ ​കു​റ​ച്ചു​ ​നാ​ള​ത്തേ​ക്ക് ​സീ​രി​യ​ൽ​ ​വേ​ണ്ട​ ​എ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​സി​നി​മ​ ​പോ​ലെ​യ​ല്ല​ ​സീ​രി​യ​ൽ.​ ​രാ​വി​ലെ​ ​ആ​റ് ​മു​ത​ൽ​ ​രാ​ത്രി​ ​വ​രെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​സീ​രി​യ​ൽ​ ​ചെ​യ്താ​ൽ​ ​ജോ​ലി​ ​ഒ​പ്പം​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ക​ഴി​യി​ല്ല.​കൊ​വി​ഡ് ​സ​മ​യ​ത്ത് ​കാ​ശി​ന്റെ​യും​ ​ജോ​ലി​യു​ടെ​യും​ ​സ്ഥി​രം​ ​വ​രു​മാ​നം​ ​ഇ​ല്ലാ​ത്ത​തി​ന്റെ​യും​ ​വി​ല​ ​മ​ന​സി​ലാ​ക്കി.​ ​ജോ​ലി​ ​വേ​ണ​മെ​ന്ന​ ​ചി​ന്ത​യാ​ണ് ​സു​ര​ക്ഷി​ത​മാ​യ​ ​ഇ​ട​ത്തി​ൽ​ ​എ​ത്തി​ച്ച​ത്."" ​ഷെ​ല്ലി​ ​പ​റ​ഞ്ഞു.