പി.ആർ.ഒമാരുടെ പ്രവർത്തനം: പരാതി കിട്ടിയാൽ നടപടിയെന്ന് ആർ.എം.ഒ

Tuesday 01 March 2022 12:00 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പി.ആർ.ഒമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പരാതി കിട്ടിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആർ.എം.ഒ ഡോ.രഞ്ജൻ അറിയിച്ചു. അഞ്ച് പേരെ നിയമിച്ചത് ഷിഫ്റ്റായി ജോലി നോക്കി ഏതു സമയത്തും പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനാണ് . കൊവിഡ് ബാധിതരായി ചിലർ അവധിയിലായതിനാൽ പരിമിതി ഉണ്ടാകാം. 7025212223നമ്പരിൽ വിളിച്ചാൽ എല്ലാ സമയത്തും പി.ആർ.ഒമാരുടെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

"വിവരദോഷികളായ പി.ആർ.ഒമാർ എന്തിന് ,ആർക്ക് " എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കേരള കൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം

ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് എപ്പോഴും ലഭ്യമാക്കാൻ പി.ആർ.ഒ സംവിധാനം കുറേക്കൂടി കുറ്റമറ്റതാക്കണമെന്ന് മന്ത്രി വി.എൻ.വാസവനും ആവശ്യപ്പെട്ടു.

അഞ്ച് പി..ആർ.ഒമാർ ഉണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരുടെ വിവരം അറിയണമെങ്കിൽ അത്യാഹിത വിഭാഗത്തോട് ചേർന്ന പൊലീസ് എയ്ഡ് പോസ്റ്റിലെ ഡത്ത് ബുക്കാണ്

മാദ്ധ്യമ പ്രവർത്തകർ നിലവിൽ ആശ്രയിക്കുന്നത്. ഇതാണ് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയത്.

പി.ആർ.ഒമാരെ നിയന്ത്രിക്കുന്നതിന് ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ചുമതലക്കാരനായി നിയമിച്ചിരുന്നു. എന്നാൽ പി.ആർ.ഒമാർ അനുസരിക്കാതെ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥനെ ലെയ്സൺ ഓഫീസറാക്കി മാറ്റുകയായിരുന്നു.


 വിളിക്കാം:

പൊതുജനങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് എന്താവശ്യത്തിനും വിളിക്കേണ്ട ഫോൺ നമ്പർ: 7025 212223

Advertisement
Advertisement