ഹരിദാസ് വധത്തിൽ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ; തലശ്ശേരി എ.എസ്.പി ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

Monday 28 February 2022 11:24 PM IST
പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ തലശേരി എ. എസ്. പി ഓഫിസ് മാര്‍ച്ച് ദേശീയിനിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

തലശേരി: ഹരിദാസ് വധക്കേസിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.എസ് പി ഓഫീസിലേക്ക് നടത്തിയ ബി.ജെ.പി ദേശീയനിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു.
വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നും പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി നൂറുകണക്കിന് പ്രവർത്തകർ നടത്തിയ മാർച്ച് എ. എസ്.പി ഓഫിസ് കവാടത്തിന് മുന്നിൽ പൊലിസ് ബാരിക്കേഡുയർത്തി തടഞ്ഞു.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് അൽപനേരം സംഘർഷമുണ്ടാക്കി പ്രതിഷേധയോഗത്തിൽ ബിജു ഏളക്കുഴി അദ്ധ്യക്ഷത വഹിച്ചു. എം.ആർ.സുരേഷ്, , കെ.രഞ്ജിത്ത്, പി.സത്യപ്രകാശ്, കെ.അജേഷ്, എം.പി.സുമേഷ്,സംഗീത തുടങ്ങിയവർ നേതൃത്വം നൽകി.

കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് കൃഷ്ണദാസ്

സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം രാഷ്ട്രീയവൽക്കരിച്ച് ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാക്കമ്മിറ്റി ഓഫീസാണ് പൊലീസിന്റെ ആസ്ഥാനം. തലശ്ശേരി നഗരസഭയിലെ സി.പി.എമ്മിന്റെ തീവെട്ടി കൊള്ള എതിർത്തതാണ് ലിജേഷിനെ കുടുക്കാൻ കാരണം. ലിജേഷിനെ സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ട് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സംവിധാനം പൂർണമായും സി.പി.എമ്മന് അടിമപ്പെട്ടു.
സി പി എം ജില്ലാ സെക്രട്ടറി നിർദ്ദേശിക്കുന്നതാണ് പോലീസ് അനുസരിക്കുന്നത്. സമുദ്രം കടന്നു വന്നവരാണ് ബി.ജെ.പി.അതിനാൽ തോട് കാണിച്ച് പേടിപ്പിക്കേണ്ടെന്നും കൃഷ്ണദാസ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement