റബർ ടാപ്പിംഗ് പരിശീലനം

Thursday 03 March 2022 12:00 AM IST

ചങ്ങനാശേരി: റബർ ബോർഡിന്റെ അമയന്നൂർ ആർ.പി.എസിൽ പ്രവർത്തിക്കുന്ന റബർ ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ അടുത്ത ബാച്ച് പരിശീലനം എട്ടിന് ആരംഭിക്കും. 25ദിവസം നീണ്ടുനിൽക്കുന്ന ടാപ്പിംഗ് പരിശീലന പരിപാടി പത്തു ദിവസം പരിശീലന കേന്ദ്രത്തിലും അഞ്ചുദിവസം സ്വന്തമായി കണ്ടെത്തുന്ന തോട്ടത്തിലും അഞ്ചു ദിവസം പരിശീലന കേന്ദ്രത്തിൽ പഠനാനന്തര പരിശീലനവും മൂല്യനിർണയവുമാണ് നടത്തുന്നത്. പരിശീലനം തികച്ചും സൗജന്യമാണ്. സ്വന്തമായി ടാപ്പു ചെയ്യാൻ ആഗ്രഹിക്കുന്ന റബർകർഷകർക്കും പങ്കെടുക്കാം.പരിശീലനം പൂർത്തിയായവർക്ക് റബർബോർഡിന്റെ സർട്ടിഫിക്കറ്റും നൽകും. താൽപര്യമുള്ളവർ എട്ടിനു രാവിലെ ഒമ്പതിനു തിരിച്ചറിയൽ രേഖകളുമായി പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ.04812961532, 9961365091, 9947916221.

Advertisement
Advertisement