വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ നടപടി തുടരുന്നു: വി.മുരളീധരൻ

Thursday 03 March 2022 12:23 AM IST

തിരുവനന്തപുരം: യുക്രെയിനിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി എത്തിക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്രം നടത്തിവരുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാല് കേന്ദ്ര മന്ത്രിമാർ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രെയിന്റെ അയൽരാജ്യങ്ങളിൽ നേതൃത്വം കൊടുക്കുന്നുണ്ട്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി താൻ നേരിട്ട് ആശയവിനിമയം നടത്തുകയാണ്.

കേരളം, ആന്ധ്രാപ്രദേശ്, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നേരത്തെ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ പൂനെയിൽ നേരിട്ടെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അവരോട് വിശദീകരിച്ചു. അവർ പങ്കുവച്ച ആശങ്കകൾ കേന്ദ്രസർക്കാരിന് ഉത്തമ ബോധ്യമുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കാര്യങ്ങൾ വിലയിരുത്തുന്നത്.

യുക്രെയിനിൽ പോരാട്ടം തുടരുന്ന മേഖലകളിൽ നിന്നും തങ്ങളുടെ കുട്ടികൾ പടിഞ്ഞാറൻ അതിർത്തിയിലും അയൽരാജ്യങ്ങളിലും എത്തിയതിൽ പല രക്ഷിതാക്കളും ആശ്വസിക്കുന്നത് കണ്ടതിൽ സന്തോഷമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

 കു​ടു​ങ്ങി​യ​ ​മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​:​മു​ഖ്യ​മ​ന്ത്രി

​റ​ഷ്യ​ൻ​ ​ആ​ക്ര​മ​ണം​ ​രൂ​ക്ഷ​മാ​യ​ ​യു​ക്രെ​യി​ന്റെ​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​ ​കു​ടു​ങ്ങി​യ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും​ ​അ​വി​ട​ത്തെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ക്കും​ ​കൈ​മാ​റി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
3500​ ​ലേ​റെ​പ്പേ​ർ​ ​ഓ​ൺ​ലൈ​നാ​യും​ ​അ​ല്ലാ​തെ​യും​ ​നോ​ർ​ക്ക​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​ആ​സ്ഥാ​ന​ത്ത് 24​ ​മ​ണി​ക്കൂ​റും​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​തി​രി​ച്ചെ​ത്തു​ന്ന​വ​രെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​മും​ബൈ​യി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​നോ​ർ​ക്ക​ ​ഉ​ദ്യോ​ഗ​സ്ഥ​ ​സം​ഘം​ 24​ ​മ​ണി​ക്കൂ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​നാ​ല് ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും​ ​നോ​ർ​ക്ക​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
യു​ക്രെ​യി​നി​ൽ​ ​നി​ന്നു​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​യി​ൽ​ ​എ​ത്തി​യ​ 180​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​എ​യ​ർ​ ​ഏ​ഷ്യ​യു​ടെ​ ​ചാ​ർ​ട്ടേ​ഡ് ​ഫ്‌​ളൈ​റ്റി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​കൊ​ച്ചി​യി​ലെ​ത്തി​ച്ച് ​അ​വി​ടെ​ ​നി​ന്ന് ​നാ​ട്ടി​ലേ​ക്കും​ ​വാ​ഹ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി.​ ​തി​രു​വ​ന്ത​പു​ര​ത്തേ​ക്കും​ ​കാ​സ​ർ​കോ​ട്ടേ​ക്കും​ ​ബ​സു​ക​ളാ​ണ് ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Advertisement
Advertisement