ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് നാളെ മുതൽ ഓൺലൈൻ ടിക്കറ്റിംഗ്

Wednesday 02 March 2022 10:58 PM IST

തിരുവനന്തപുരം:പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റിൽ ഇന്ന് മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം.സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം. സന്ദർശകർ ഓൺലൈനായി തുക ഒടുക്കി സൈറ്റിൽ നിന്ന് ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കണം.ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Advertisement
Advertisement