എൽ.ഐ.സി സംരക്ഷണ സദസ് സംഘടിപ്പിച്ചു

Wednesday 02 March 2022 11:03 PM IST

തിരുവനന്തപുരം: കുത്തകകളെയും കോർപ്പറേറ്റുകളെയും പ്രീതിപ്പെടുത്താൻ മത്സരിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. എൽ.ഐ.സി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പട്ടം എൽ.ഐ.സി ഓഫീസിന് മുന്നിൽ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൽ.ഐ.സി സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണൻ, സോളമൻ വെട്ടുകാട്, അരുൺ കെ.എസ്, മീനാങ്കൽ കുമാർ, മനോജ് ബി. ഇടമന, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement