കേന്ദ്ര അവഗണനയ്ക്കെതിരായ പ്രമേയത്തിൽ കെ-റെയിലും

Thursday 03 March 2022 12:10 AM IST

കൊച്ചി: കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ കെ-റെയിൽ പദ്ധതിയായ സിൽവർലൈനും ഉൾപ്പെടുത്തി. രാജ്യത്തെ അതിവേഗ- അർദ്ധ അതിവേഗ പാതാ ശൃംഖലയിൽ കേരളം ഉൾപ്പെടുന്നില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

. റെയിൽവേയുമായുള്ള സംയുക്ത സംരംഭമാണെങ്കിലും മുതൽമുടക്കിന്റെയും ബാദ്ധ്യതയുടെയും കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണ്. റെയിൽവേ വികസനകാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം പുലർത്തുന്നത്. കേരളത്തിന്റെ പാത ഇരട്ടിപ്പിക്കലും സിഗ്നൽ നവീകരണവും രണ്ട് പതിറ്റാണ്ടായിട്ടും ഏന്തി വലിഞ്ഞാണ് നീങ്ങുന്നത്. പുതിയ പാതകളുടെ നിർമാണമൊന്നും നടക്കുന്നില്ല. ശബരിമല റെയിലിന് പോലും സംസ്ഥാന സർക്കാർ മുതൽമുടക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്. വന്ദേഭാരത് ട്രെയിൻ പോലുള്ള വേഗത കൂടിയ ട്രെയിനുകൾ ഓടിക്കണമെങ്കിൽ നമ്മുടെ നിലവിലെ പാതകളുടെ വളവുകൾ നിവർത്തണം. അതിന്ന് റെയിൽവേയുടെ അജൻഡയിൽ പോലുമില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

. ഈ മാസം 28, 29 തീയതികളിൽ രാജ്യവ്യാപകമായി വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കാനാഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു.

Advertisement
Advertisement