സണ്ണി വയ്ൻ, ഷൈൻ ടോം ചാക്കോ ചിത്രം അടിത്തട്ട്

Friday 04 March 2022 2:12 AM IST

സണ്ണി വയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് റിലീസിന് ഒരുങ്ങുന്നു. നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിനെയും അതിലെ ഏഴ് തൊഴിലാളികളെയും കേന്ദ്രീകരിച്ച് പൂർണമായും ഉൾക്കടലിൽ ചിത്രീകരിച്ച ചിത്രത്തിൽ പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ, ജയപാലൻ എന്നിവരാണ് മറ്റു താരങ്ങൾ. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും കാനായിൽ ഫിലിംസിന്റെയും ബാനറിൽ സൂസൻ ജോസഫ്, സിൻട്രീസ എന്നിവർ ചേർന്നാണ് നിർമ്മാണം.രചന: ഖയസ് മിലൻ, ഛായാഗ്രഹണം: പാപ്പിനു,ഷറഫു എഴുതിയ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് നെസ്സർ അഹമ്മദ്. അണ്ടർ വാട്ടർ: റിച്ചാർഡ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വൻ പി.ആർ.ഒ: എം.കെ ഷെജിൻ ആലപ്പുഴ.

Advertisement
Advertisement