പുതുതലമുറ സംരംഭകർക്ക് പ്രോത്സാഹനം നൽകണം

Saturday 05 March 2022 12:57 AM IST

കോട്ടയം : പുതുതലമുറയെ വ്യവസായ രംഗത്തേയ്ക്ക് ആകർഷിക്കുന്നതിനുതകുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ വ്യവസായകേന്ദ്രം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാതല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനകാലത്ത് തന്നെ യുവജനങ്ങൾക്ക് സംരഭങ്ങളിൽ താത്പര്യമുണ്ടാക്കുന്ന ഇടപെടലുകൾ ഉണ്ടാകണം. ഇതിനായി കോളേജുകളിൽ വ്യവസായ ക്യുബിക്കിൾ രൂപീകരിക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവിലെ സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഐഡ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി അദ്ധ്യക്ഷത വഹിച്ചു. ലീഡ് ജില്ലാ
മാനേജർ അലക്‌സ് ഇ.എം, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ്, സെക്രട്ടറി ദിലീപ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആർ.അർജുനൻ പിള്ള, രാകേഷ് വി.ആർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement