വൈക്കം സത്യഗ്രഹ അനുസ്മരണവും പ്രഭാഷണവും ഇന്ന്

Saturday 05 March 2022 12:05 AM IST

കോട്ടയം : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ അനുസ്മരണവും പ്രഭാഷണവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
വൈക്കം സത്യാഗ്രഹവും സ്വാതന്ത്ര്യാഭിവാഞ്ഛയും' എന്ന വിഷയത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ. ഹരികുമാർ പ്രഭാഷണം നടത്തും. വൈക്കം നഗരസഭാദ്ധ്യക്ഷ രേണുക രതീഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത്, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി, നഗരസഭാംഗങ്ങളായ ബിന്ദു ഷാജി, കെ.പി സതീശൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഐ ആന്റ് പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ്കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ. ചന്ദ്രബാബു , കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement