വ്ളാഡിമിർ പുട്ടിനെ കൊല്ലൂ: ആഹ്വാനവുമായി യു.എസ് സെനറ്റർ

Saturday 05 March 2022 12:37 AM IST

വാഷിംഗ്ടൺ: യുക്രെയിൻ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യക്കാരിലാരെങ്കിലും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. ഫോക്സ് ന്യൂസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണിത്.

റഷ്യയുടെ യുക്രെയിൻ അധിനിവേശമാണ് യു.എസ് സെനറ്ററെ പ്രകോപിപ്പിച്ചത്. 'റഷ്യൻ ജനതയ്ക്ക് മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. റഷ്യയിൽ ഒരു ബ്രൂട്ടസ് ഉണ്ടാകുമോ?. ആരെങ്കിലും മുന്നിലേക്കു വരണം. പുട്ടിനെ അവസാനിപ്പിക്കണം. അങ്ങനെ ചെയ്താൽ രാജ്യത്തിനും ലോകത്തിനുമുള്ള വലിയൊരു സേവനമായിരിക്കും അതെന്നും' ലിൻഡ്സെ ഗ്രഹാം പറഞ്ഞു.

Advertisement
Advertisement