വർക്കലയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

Saturday 05 March 2022 2:14 AM IST

വർക്കല: വർക്കലയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടി.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവ, ഇൻഷ്വറൻസ് ഇല്ലാത്തവ തുടങ്ങിയ വാഹനങ്ങളാണ് വർക്കലയിലും പരിസരപ്രദേശങ്ങളിലും നടന്ന പ്രത്യേക പരിശോധനയിൽ പിടിയിലായത്.

ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം ആർ.ടി.ഒ, ഇൻഫോർമെന്റിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ സാജന്റെ നിർദ്ദേശത്തേ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാം ജി.കെ കരുണിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

ഹെൽമെറ്റ് ധരിക്കാത്തവരും ട്രിപ്പിൾ യാത്രികരും നമ്പർ പ്ലേറ്റ് പതിക്കാത്തവരും അപകടകരമായി വാഹനമോടിച്ചവരും പിടിയിലായി. മുന്നൂറോളം കേസുകളെടുക്കുകയും ആറ് ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തു.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ, വർക്കല സബ് ആർ.ടി ഒ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement
Advertisement