മേഘജാലകം തുറന്നു മഞ്ജു വാര്യർ
ബിജു മേനോൻ, മഞ്ജു വാര്യർ ചിത്രം ലളിതം സുന്ദരം എന്ന ചിത്രത്തിലെ മേഘജാലകം തുറന്നു നോക്കിടുന്നുവോ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഏറെ ഹൃദ്യമായ ഗാനം ആസ്വാദകരുടെ മനം കീഴടക്കി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന ഗാനം നജിം അർഷാദാണ് ആലപിച്ചത്. മഞ്ജുവാര്യർ ആടിപ്പാടുകയാണ് ഗാനരംഗത്ത്. ബിജു മേനോൻ, അനു മോഹൻ, രഘുനാഥ് പലേരി തുടങ്ങിയവർ ഗാനരംഗത്തുണ്ട്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജുകുറുപ്പ്, സുധീഷ്, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, മാസ്റ്റർ അശ്വിൻ വാര്യർ എന്നിവരാണ് മറ്റു താരങ്ങൾ. ഈ മാസം ഡിസ്നി ഹോട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.