എൽ.പി സ്‌കൂൾ ടീച്ചർ അഭിമുഖം

Sunday 06 March 2022 12:28 AM IST

കോട്ടയം : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം കാറ്റഗറി നമ്പർ 516/2019) തസ്തികയുടെ ഫെബ്രുവരി 27, 28 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം ഒൻപത്, പത്ത് തീയതികളിൽ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്. എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ , യോഗ്യതാ സർട്ടിഫിക്കറ്റുകൾ,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ വൺ ടൈം വെരിഫക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഏഴിനകം അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

Advertisement
Advertisement