ലാൻഡ് ക്രൂസർ വാങ്ങാനായി മമ്മൂക്കയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് പിണറായി വിജയനെ

Monday 07 March 2022 1:17 PM IST

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടൻ രാമുവിന്റെത്. ദേവാസുരം, വല്യേട്ടൻ, ആറാം തുമ്പരാൻ, ഷാർജ ടു ഷാർജ, രൗദ്രം, പ്രാഞ്ചിയേട്ടൻതുടങ്ങി നിരവധി ചിത്രങ്ങളിൽ രാമു തിളങ്ങി. ഇതിൽ ദേവാസുരത്തിലെ കുഞ്ഞനന്തൻ എന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നതാണ്. സിനിമയിൽ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.

അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. 40 വർഷങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നതെന്നും, അന്നുമുതൽ ഇന്നുവരെയും ആ സൗഹൃദം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രാമു പറയുന്നു.

'മമ്മൂക്കയുടെ അത്രയുമില്ലെങ്കിൽ കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്. മമ്മൂക്കയുടെ കൈയിൽ ഉണ്ടായിരുന്ന ലാൻഡ് ക്രൂസർ അദ്ദേഹം കൊടുക്കുന്നു എന്ന് അറിവ് കിട്ടി. 9369 എന്ന നമ്പരായിരുന്നു അതിന്റെത്. മമ്മൂക്കയെ വിളിച്ചപ്പോൾ തരാടാ എന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് തന്നെ ഞാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ വച്ചാണ് ഞാൻ സഖാവ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. കൈരളി ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിസ്‌കഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും അതുവഴി കഴിഞ്ഞു'.

Advertisement
Advertisement