ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം

Tuesday 08 March 2022 2:22 AM IST

തിരുവനന്തപുരം: ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽബോഡി യോഗം യൂണിയൻ ജനറൽസെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.തമ്പാനൂർ സുഗതൻ സ്മാരകം ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കോട്ടയ്ക്കകം ഗോപൻ അദ്ധ്യക്ഷത വഹിച്ചു.ജനങ്ങളെ സംരക്ഷിക്കുക,രാജ്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന ദേശീയ ദ്വിദിന പണിമുടക്ക് വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാദുഷ, തങ്കമണി, സജീർ, ബാലസുബ്രഹ്മണ്യൻ, പി.മുരുകൻ, രേണുകാ ദേവി, ഷാജഹാൻ, ശശി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement