ഉർവശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം ചിത്രം ചാൾസ് എന്റർപ്രൈസസ്

Tuesday 08 March 2022 12:30 AM IST

ഉർവശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചാൾസ് എന്റർപ്രൈസസ് എറണാകുളത്ത് ആരംഭിച്ചു. തമിഴ് നടൻ കലൈയെരശൻ സു പ്രധാന വേഷത്തിൽ എത്തുന്നു. കബാലി, ഡാർലിംഗ്, സർപ്പട്ടെ പരമ്പറൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കലൈയെരശൻ. മണികണ്ഠൻ ആചാരി, സാലു റഹിം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, അഭിജ ശിവകല, ഗീതി സംഗീതിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ജോയി മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. അൻവർ അലി, ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ.വി സംഗീതം പകരുന്നു.
സഹനിർമ്മാതാവ്: പ്രദീപ് മേനോൻ, ചിത്രസംയോജനം: അച്ചു വിജയൻ, നിർമ്മാണ നിർവഹണം: ദീപക് പരമേശ്വരൻ, കലാസംവിധാനം: മനു ജഗത്ത്, വസ്ത്രാലങ്കാരം: അരവിന്ദ് കെ.ആർ, ചമയം: സുരേഷ്, സ്റ്റിൽസ്: ഫസലുൽ ഫക്ക്, പരസ്യകല: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, പി.ആർ.ഒ: എ.എസ്.ദിനേശ്.

Advertisement
Advertisement