ഡോക്ടറിൽ നിന്ന് ഗവർണറിലേക്ക്

Tuesday 08 March 2022 1:51 AM IST

നാഗർകോവിൽ: ഡോക്ടറിൽ നിന്ന് ഗവർണർ പദവിയിലെത്തിയ കന്യാകുമാരി സ്വദേശി തമിഴ് ഇസൈ സൗന്ദർ രാജന്റെ യാത്ര തുടരുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയായി തെലങ്കാന ഗവർണർ തമിഴ് ഇസൈ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ മൾട്ടി എതനിക് സൊല്യൂഷൻ എന്ന സംഘടനയാണ് തിരഞ്ഞെടുത്തത്. ലോകമെമ്പാടും നിന്ന് 20 സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. അതിൽ ഒരാളാണ് തമിഴ് ഇസൈ.

അവാർഡ് വിതരണം അമേരിക്കയിലെ ചിക്കാഗോയിൽ നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വീഡിയോ കോൺഫറൻസ് മൂലമാണ് 20 സ്ത്രീകൾക്കും അവാർഡ് നൽകിയത്. കന്യാകുമാരി സ്വദേശി കുമരി അനന്ദിന്റെയും കൃഷ്ണകുമാരിയുടെയും മകളാണ് തമിഴ് ഇസൈ സൗന്ദർരാജൻ. 2019 മുതൽ തെലങ്കാന ഗവർണറാണ്. മദ്രാസ് മെഡിക്കൽ കോളേജിലാണ് പഠനം. 1961 ലാണ് ജനനം. ബി.ജെ.പി പാർട്ടിയിൽ തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറിയായും നാഷണൽ ജനറൽ സെക്രട്ടറിയായിട്ടും പദവി വഹിച്ചിരുന്നു.സൗന്ദർ രാജനാണ് ഭർത്താവ്. മക്കൾ: പൂവിനി, സുഗനാഥൻ സൗന്ദർ രാജൻ. കന്യാകുമാരി എം.പി വിജയ് വസന്ത് കസിനാണ്.

Advertisement
Advertisement