വിദ്യാർത്ഥികൾ പുറപ്പെട്ടു

Wednesday 09 March 2022 12:00 AM IST

വൈക്കം : ശബരിമല ഉത്സവത്തിന് വാദ്യമേളം ഒരുക്കാൻ അദ്ധ്യാപകൻ വെച്ചൂർ രാജേഷിന്റെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രകലാപീഠത്തിലെ 30 വിദ്യാർത്ഥികൾ വൈക്കം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഇന്നു മുതൽ 18 വരെ നടക്കുന്ന ഉൽസവത്തിന് തിമില പാണി , മരപ്പാണി തുടങ്ങിയവ ഉൽസവ ബലി, ശ്രീഭൂതബലി എന്നി ചടങ്ങുകൾക്ക് ഒരുക്കുന്നത് കലാപീഠം ആയിരിക്കും. ബലിക്കൽ പുരയിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫീസർ, എം.ജി. മധു, കലാപീഠം മാനേജർ വി.കെ അശോകൻ, പ്രിൻസിപ്പൽ എസ് പി. ശ്രീകുമാർ , ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ എന്നിവർ പങ്കെടുത്തു

Advertisement
Advertisement