വനിത ദിനത്തിൽ ആശംസ അറിയിച്ച് ഭാവന

Wednesday 09 March 2022 12:30 AM IST

ലോക വനിത ദിനത്തിൽ എല്ലാ വനിതകൾക്കും ഇൻസ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ച് നടി ഭാവന. ആശംസകൾക്കൊപ്പം താരത്തിന്റെ സെൽഫിയും പോസ്റ്റ് ചെയ്തു. കൂടാതെ ഗ്രേസ് അനാട്ടമി എന്ന ടിവി സീരിസിലെ ഒരു സംഭാഷണം പ്രതീകാത്മക അടിക്കുറിപ്പായി ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ചു. 'നിങ്ങൾ തകർത്തെറിഞ്ഞത് ഞാൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തിൽ ക്ഷമാപണത്തിന് ഞാൻ ഒരുക്കമല്ല' എന്നാണ് ഭാവന എഴുതിയിരിക്കുന്നത്.

ദിവസങ്ങൾക്കുമുമ്പ് നടന്ന ഓൺലൈൻ പരിപാടിയിൽ താൻ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനുശേഷമുള്ള നിയമ പോരാട്ടത്തിനിടെ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞ് ഭാവന രംഗത്തുവന്നിരുന്നു. നിരവധി താരങ്ങളാണ് ഭാവനയ്ക്ക് പിന്തുണയുമായി എത്തിയത്.

Advertisement
Advertisement