താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

Thursday 10 March 2022 12:18 AM IST

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെയും, വൈകിട്ടും ഓരോ മിനിറ്റ് സ്റ്റോപ്പാണ് അനുവദിച്ചിരിക്കുന്നത്. തിരുനെൽവേലിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16791 പാലരുവി എക്‌സ്പ്രസ് പുലർച്ചെ 7.25 നും വൈകിട്ട് പാലക്കാട് നിന്ന് തിരിക്കുന്ന ട്രെയിൻ നമ്പർ 16792 പാലരുവി രാത്രി 7.58 നുമാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിവിധയിടങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദർശനത്തിന് ഏറ്റുമാനൂരിലെത്തുന്നത്. ഇത് പരിഗണിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്.

Advertisement
Advertisement