ചിത്ര പ്രദർശനം നാളെ മുതൽ

Friday 11 March 2022 12:30 AM IST

കോട്ടയം : പ്രമോദ് കൂരമ്പാലയുടെ "മണ്ണ് " ചിത്രപ്രദർശനം നാളെ മുതൽ 19 വരെ കോട്ടയം ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയില്‍ നടക്കും. 12 ന് രാവിലെ 11 ന് ചിത്രകാരന്‍ ബി.ഡി.ദത്തൻ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

നേമം പുഷപരാജ്, ജോണി എം.എൽ, ടി.ആർ.ഉദയകുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ജി.ഉണ്ണികൃഷ്ണൻ, പാർത്ഥസാരഥി വർമ്മ എന്നിവർ പങ്കെടുക്കും. 33 വർഷമായി ചിത്രകലാ രംഗത്ത് സജീവമായ പ്രമോദ് കൂരമ്പാല കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദർശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാഡമി ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement