പ്രളയം തകർത്തവർക്കുമേൽ ബാങ്കുകളുടെ ജപ്തി ഭീഷണി

Tuesday 15 March 2022 12:00 AM IST

മുണ്ടക്കയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം മേഖലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസാണ് വീടുകളിൽ പതിച്ചിരിക്കുന്നത്. അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങൾക്ക് മേലാണ് അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടി. വിദ്യാഭ്യാസ വായ്പയായും കാർഷിക വായ്പയായും ഭവന വായ്പയായും ചെറുകിട സംരംഭ വായ്പയായും നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് പണം വാങ്ങിയിരിക്കുന്നത്. ഇതാണിപ്പോൾ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ എങ്ങനെ ഈ പണം തിരിച്ചടയ്ക്കും എന്ന് അറിയാതെ വിഷമിക്കുകയാണ് . പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.

ഏന്തയാർ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേർന്ന് വീടുപണിക്കായി 2012 ൽ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോൾ 17 ലക്ഷം രൂപയായി. ഹൃദ് രോഗിയായ ദാമോദരനോടും കുടുംബത്തോടും മാർച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത് . ഏന്തയാർ കൊടുങ്ങ സ്വദേശി കെ.ജി ഗംഗാധരന്റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി വായ്പ എടുത്ത ഗംഗാധരന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോൾ 9 ലക്ഷം ആയി. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർ ഇവർ എങ്ങനെ വയ്പ തിരിച്ചടുക്കുമെന്ന ആശങ്കയിലാണ്.


ജ​പ്തി ന​ട​പ​ടി​ക​ൾ നി​റു​ത്തി​ണം: എം.പി

മുണ്ടക്കയം: പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ൽ ബാ​ങ്കു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ ഉ​ട​ൻ നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റോ ആ​ന്‍റ​ണി എം​.പി മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി. കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യ്ക്ക് ബ​ഡ്ജ​റ്റി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ എം.​പി അ​പ​ല​പി​ച്ചു.

കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 36 ചെ​റു​തും വ​ലു​തു​മാ​യ പാ​ല​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു. ഇ​തു കൂ​ടാ​തെ നി​ര​വ​ധി റോ​ഡു​ക​ളും ക​ർ​ഷ​ക​രു​ടെ കൃ​ഷിഭൂ​മി​യും ഒ​ലി​ച്ചുപോ​യി. ഇ​നി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​വും ദു​ര​ന്ത​സാ​ദ്ധ്യ​താ പ​ഠ​ന​വു​മൊ​ക്കെ ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ബ​ഡ്ജ​റ്റി​ൽ ഇ​തും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടില്ല.

പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ മ​ണി​മ​ല​യാ​ർ, പു​ല്ല​ക​യാ​ർ ന​ദീ തീ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഫലമുണ്ടായി​ല്ല. പ്ര​ള​യ ദു​രി​ത​വും ജ​പ്തി ഭീ​ഷ​ണി​യും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു നേ​രേയുള്ള മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും എം​.പി ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement