കോഴിമുട്ടകളിലെ ഇന്ത്യൻ വസ്ത്രധാരണ രീതികൾക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്

Monday 14 March 2022 10:54 PM IST

വടക്കാഞ്ചേരി : കോഴിമുട്ടകളിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പ്രാദേശിക വസ്ത്രധാരണ രീതികൾ പകർത്തി, യുവതി രചിച്ചത് പുതുചരിത്രം.

പൂമല പറമ്പായി പാലയൂർ വീട്ടിൽ ഷൈനി - ജോസഫ് ദമ്പതികളുടെ മകൾ സ്റ്റെഫി ജോസഫാണ് വ്യത്യസ്തമായ സൃഷ്ടികൾ ഒരുക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയത്. യുവതി 80 ഓളം കോഴിമുട്ടകളിലായാണ് ഫാബ്രിക് പെയിന്റിംഗിലൂടെ വേറിട്ട ചിത്രങ്ങൾ ഒരുക്കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും പുരുഷ - വനിത രൂപങ്ങളാണ് തയ്യാറാക്കിയത്. സൂക്ഷ്മതയോടെ പെയിന്റിംഗ് പൂർത്തിയാക്കിയ മുട്ടകൾ അവ സൂക്ഷിക്കുന്ന ട്രേകളിൽ തന്നെ ക്രമീകരിച്ചു.

ബംഗളൂരു എം.വി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ബി.എസ്.സി അനസ്‌തേഷ്യ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. കൂട്ടുകാരുടെയും വീട്ടുകാരുടെയും നിർദ്ദേശ പ്രകാരമാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് അധികൃതർക്ക് വിവരങ്ങൾ അയച്ചത്. അംഗീകാരം ലഭിച്ചതോടെ വലിയ സന്തോഷത്തിലാണ് സ്റ്റെഫി. ഇവ കൂടാതെ ബോട്ടിൽ ആർട്ട്, ചിത്രരചന, പാട്ട്, നൃത്തം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയുമുണ്ട്.

കോ​ർ​പ​റേ​ഷ​നിൽ അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​മേ​യ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ​ന്നി​വ​ർ​ക്ക് ​എ​തി​രാ​യ​ ​അ​വി​ശ്വാ​സ​പ്ര​മേ​യം​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​ആ​റ് ​അം​ഗ​ങ്ങ​ളു​ള്ള​ ​ബി.​ജെ.​പി​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​തീ​രു​മാ​നം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​നേ​തൃ​ത്വം​ ​അ​റി​യി​ച്ചു.​ 55​ ​അം​ഗ​ ​കൗ​ൺ​സി​ലി​ൽ​ ​കോ​ൺ​ഗ്ര​സി​ന് 24,​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് 25,​ ​ബി.​ജെ.​പി​ക്ക് 6​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​കൗ​ൺ​സി​ല​ർ​മാ​രു​ള്ള​ത്.
കോ​ർ​പ​റേ​ഷ​നി​ൽ​ ​ഇ​ട​തി​നും​ ​വ​ല​തി​നും​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷ​മി​ല്ല.​ ​കോ​ൺ​ഗ്ര​സാ​ണ് ​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് ​നേ​ര​ത്തെ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​നി​ന്നും​ ​സ്വ​ത​ന്ത്ര​നെ​ ​അ​ട​ർ​ത്തി​യെ​ടു​ക്കാ​നാ​യി​രു​ന്നു​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നീ​ക്കം.​ ​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ​ ​നി​ല​പാ​ട് ​തീ​രു​മാ​നി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​നെ​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​യോ​ഗം​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ​ ​നി​ന്നും​ ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ്ര​മു​ഖ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്കു​ണ്ട്.​ ​അ​വി​ശ്വാ​സ​ത്തെ​ ​അ​നു​കൂ​ലി​ക്ക​ണ​മെ​ന്ന​ ​മ​റു​വാ​ദ​വു​മു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​നെ​ ​സി.​പി.​എം​ ​പി​ന്തു​ണ​ച്ച​തോ​ടെ​ ​തി​രു​വി​ല്വാ​മ​ല​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഭ​ര​ണം​ ​ന​ഷ്ട​മാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ബി.​ജെ.​പി​ ​ഇ​ത്ത​ര​മൊ​രു​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ഇ​ന്ന​ലെ​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​യോ​ഗ​ങ്ങ​ൾ​ ​ചേ​ർ​ന്നി​രു​ന്നു.​ ​ബി.​ജെ.​പി.​ ​തീ​രു​മാ​നം​ ​എ​തി​രാ​യാ​ൽ​ ​ഉ​ട​ന​ടി​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​രാ​ജി​വെ​ച്ചേ​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​രാ​വി​ലെ​ 10​ന് ​ക​ള​ക്ട​റു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​കൗ​ൺ​സി​ൽ​ ​ഹാ​ളി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​മേ​യ​ർ​ക്ക് ​എ​തി​രാ​യ​ ​അ​വി​ശ്വാ​സം​ ​പ​രി​ഗ​ണി​ക്കും.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ന് ​എ​തി​രാ​യ​ ​പ്ര​മേ​യം​ ​ച​ർ​ച്ച​യ്‌​ക്കെ​ടു​ക്കും.

Advertisement
Advertisement