നവമാദ്ധ്യമ ശിൽപ്പശാല

Tuesday 15 March 2022 2:12 AM IST

മുടപുരം: 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി ട്രാവൻകൂർകയർതൊഴിലാളി യൂണിയൻ മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ ഒാഫീസിൽ നവമാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ ട്രഷററും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോവളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഇളങ്കാവിൽ സുരേഷ് ക്ലാസെടുത്തു.വി.അനിൽ ജോയി,അംബിക,സജീന തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement