38.6 ഡിഗ്രി കടന്ന് ചൂട്

Tuesday 15 March 2022 1:03 AM IST

തൃശൂർ: ഈ മാസം ജില്ലയിൽ അനുഭവപ്പെട്ട ശരാശരി താപനില 35.1 ഡിഗ്രി സെൽഷ്യസ്. വെള്ളി (38.6), ശനിയാഴ്ച (38.4), ഞായർ (38.6), തിങ്കൾ (38.6) ദിവസങ്ങളിൽ ജില്ലയിലെ വെള്ളാനിക്കരയിൽ ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്.

ഭൂമി സൂര്യന് ചുറ്റും വൃത്താകൃതിയിലുള്ള പാതയിൽ കറങ്ങുമ്പോൾ, ഭൂമിയുടെ അച്ചുതണ്ടിന്റെ 23.5 ഡിഗ്രി ചരിവാണ് ചൂടിന് കാരണം. സൂര്യൻ വർഷം മുഴുവനും, ഭൂമിയുടെ വ്യത്യസ്ത കോണുകളിൽ വ്യത്യസ്ത അക്ഷാംശങ്ങളിൽ പ്രകാശിക്കുന്നു. ഈ പ്രതിഭാസം ഋതുക്കൾക്ക് കാരണമാകുന്നു. കേരളം ഭൂമദ്ധ്യരേഖക്കടുത്ത്, ഉത്തരധ്രുവത്തിന് ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. സൗരവികിരണം മാർച്ച് മുതൽ സെപ്റ്റംബർ വരെ ഉത്തരധ്രുവത്തിലേക്കും, സെപ്റ്റംബർ മുതൽ മാർച്ച് വരെ ദക്ഷിണധ്രുവത്തിലേക്കും കേന്ദ്രീകരിക്കും. ഇതിനാലാണ് മാർച്ച് മാസത്തിൽ ഉത്തരധ്രുവത്തിൽ താപനില ഉയരാൻ തുടങ്ങുന്നത്. പക്ഷേ കാലാവസ്ഥാ വ്യതിയാനം മൂലം അതിശക്തമായ ചൂടിന് കാരണമായേക്കാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ചൂടിൽ ഉരുകി..

വെള്ളാനിക്കരയിലെ റെക്കാഡ് ചൂട് 40.4 ഡിഗ്രി

40 വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയത് 2 വട്ടം

1996 മാർച്ച് 23

2019 മാർച്ച് 25ന്

Advertisement
Advertisement