കൊയ്ത്ത് യന്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ

Wednesday 16 March 2022 12:25 AM IST

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ നിരക്കിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്ത്ത്-മെതി യന്ത്രങ്ങളെത്തിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കുട്ടനാട്ടിൽ ഇരുപ്പൂ, പുഞ്ച വിളവെടുപ്പിനായി 750 കൊയ്ത്ത്-മെതി യന്ത്രങ്ങളാണ് വേണ്ടത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 58 യന്ത്രങ്ങളേയുള്ളൂ. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ യന്ത്രങ്ങളെത്തിക്കുന്നത്. റോഡ് മാർഗം യന്ത്രങ്ങളെത്താനാവുന്നിടത്ത് മണിക്കൂറിന് പരമാവധി 1900, ചങ്ങാടം വഴിയെത്തിക്കാനാവുന്നിടത്ത് 2000രൂപ എന്നിങ്ങനെയാണ് വാടക നിശ്ചയിച്ചിട്ടുള്ളത്.

സപ്ലൈകോ വഴി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരം അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യും. നെല്ല് സംഭരണത്തിൽ കർഷകർ ചൂഷണത്തിനിരയാവുന്നത് തടയുമെന്നും എച്ച്. സലാമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement