കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേന്ദ്ര സംഘത്തിന് തൃപ്തി

Thursday 17 March 2022 10:38 PM IST

തൃശൂർ: കൊവിഡ് മരണനിരക്ക് പരിശോധിക്കാനെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം കൃത്യസമയത്ത് പ്രവർത്തനം ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ച മെഡിക്കൽ സംഘമടക്കമുള്ള ടീമിനെ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ സംഘം ജില്ലയിലെ പ്രതിരോധ പ്രവർത്തനം വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഉപദേശക സമിതിയംഗവുമായ ഡോ.പി.രവീന്ദ്രൻ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ സങ്കേത് കുൽക്കർണി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. എ.ഡി.എം റെജി പി.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ.ഉമാ മഹേശ്വരി കണക്കും പ്രവർത്തനങ്ങളും അവതരിപ്പിച്ചു.

കൊവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തുകയും മരണക്കണക്കുകൾ പരിശോധിക്കുകയും ചെയ്തു. കൊവിഡ് ആശുപത്രികളിലെ കേസ് ഷീറ്റും പരിശോധിച്ചു. ബന്ധുക്കൾ അപ്പീൽ നൽകിയശേഷം കൂട്ടിച്ചേർത്ത മരണങ്ങളുടെ പ്രത്യേക കണക്കും ധനസഹായ വിതരണത്തിന്റെ കണക്കും പരിശോധിച്ചു. കൊവിഡ് പോർട്ടലുകളുടെ പ്രവർത്തനവും വിലയിരുത്തി. കളക്ടർ ഹരിത വി.കുമാർ, ഡെപ്യൂട്ടി കളക്ടർ(ഡി.എം) ഐ.ജെ മധുസൂദനൻ, ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനൂപ്, ഡി.പി.എം ഡോ.രാഹുൽ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ ഡോ.കാവ്യ, ഡി.ഡി.പി ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.

തൃ​ശൂ​ർ​ ​പൂ​രം​ ​പ്ര​ദ​ർ​ശ​നം ഭൂ​മി​പൂ​ജ​യും
കാ​ൽ​നാ​ട്ടു​ക​ർ​മ്മ​വും

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​ഭൂ​മി​പൂ​ജ​യും​ ​കാ​ൽ​നാ​ട്ടും​ ​ഇ​ന്ന് 11.15​ന് ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ൽ​ ​ന​ട​ത്തും.​ ​ഏ​പ്രി​ൽ​ ​ആ​ദ്യ​വാ​ര​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പ്ര​ദ​ർ​ശ​നം​ ​മേ​യ് 23​ന് ​സ​മാ​പി​ക്കും.​ ​മേ​യ് 10​നും​ 11​നും​ ​ആ​ണ് ​തൃ​ശൂ​ർ​പൂ​രം.​ 2​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​പൂ​രം​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ന​ട​ക്കും.​ ​സാ​ധാ​ര​ണ​ ​ദി​വ​സ​ങ്ങ​ളി​ൽ​ 30​ ​രൂ​പ​യും​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 3​ ​ദി​വ​സം​ 50​ ​രൂ​പ​യു​മാ​ണ് ​പ്ര​വേ​ശ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്ക്.​ 180​ൽ​ ​പ​രം​ ​സ്റ്റാ​ളു​ക​ളും​ 60​ഓ​ളം​ ​പ​വ​ലി​യ​നു​ക​ളും​ ​ഈ​ ​വ​ർ​ഷം​ ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​വി​ജ​യ​രാ​ഘ​വ​ൻ,​ ​കോ​ര​പ്പ​ത്ത് ​വേ​ണു​ഗോ​പാ​ല​ ​മേ​നോ​ൻ,​ ​ജി.​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

Advertisement
Advertisement