ആറാട്ടുപുഴയിൽ ആന ഇടഞ്ഞ് പരിഭ്രാന്തി

Thursday 17 March 2022 10:56 PM IST

ചേർപ്പ് : ആറാട്ടുപുഴ പൂരം ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിന്നിരുന്ന ആന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരയോടെ മന്ദാരം കടവിലായിരുന്നു സംഭവം.

ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട് ഗോപാലൻ എന്ന ആന കൊമ്പൻ ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ ഐയ്യനിക്കാട് ആന പെട്ടെന്ന് ശാന്തനായി. ഇതോടെ വൻ അപകടം ഒഴിവായി. ആറാട്ടിനെത്തിയ സ്ത്രീകളും, മേളക്കാരുമടക്കം നിരവധി പേർ ചിതറിയോടി.

ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ സേവാഭാരതി ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകൾക്കും കേടുപാടുണ്ടായി. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പ നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു.ടി.തോമസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

ന​ടു​റോ​ഡി​ൽ​ ​ക​ത്തി​യു​മാ​യി​ ​പി​ടി​വ​ലി:
പി​ങ്ക് ​പാെ​ലീ​സ് ​ഇ​ട​പെ​ട്ട് ​അ​റ​സ്റ്റ്

തൃ​ശൂ​ർ​:​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​ക​ത്തി​യു​മാ​യി​ ​ത​മ്മി​ല​ടി​ച്ച​ ​സം​ഘം​ ​പി​ങ്ക് ​പൊ​ലീ​സ് ​സം​ഘ​ത്തി​ന്റെ​ ​ഇ​ട​പെ​ട​ലി​ൽ​ ​അ​ഴി​ക്കു​ള്ളി​ലാ​യി.​ ​വ്യാ​ഴാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ന​ടു​വി​ലാ​ൽ​ ​ജം​ഗ്ഷ​നി​ലാ​ണ് ​സം​ഭ​വം.​ ​അ​ല​ഞ്ഞു​തി​രി​യു​ന്ന​ ​മൂ​ന്ന് ​പേ​ർ​ ​ത​മ്മി​ലു​ള്ള​ ​പ്ര​ശ്‌​ന​മാ​ണ് ​ക​ത്തി​യെ​ടു​ത്തു​ള്ള​ ​പോ​ർ​വി​ളി​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​ഒ​രാ​ൾ​ ​മ​റ്റൊ​രാ​ളെ​ ​കു​ത്താ​ൻ​ ​ഓ​ടി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​പി​ങ്ക് ​പൊ​ലീ​സി​ന്റെ​ ​വാ​ഹ​നം​ ​ന​ടു​വി​ലാ​ലി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​സം​ഘ​ത്തി​ലെ​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​മാ​രാ​യ​ ​ടി.​കെ.​ഗീ​ത​യും​ ​കെ.​വി.​രാ​ജി​യും​ ​ചേ​ർ​ന്ന് ​ഇ​രു​വ​രേ​യും​ ​പ​ല​വ​ട്ടം​ ​ത​ട​ഞ്ഞു​വ​ച്ചു.​ ​ഇ​തി​നി​ടെ​ ​കു​ത്താ​നു​ള്ള​ ​ഓ​ട്ടം​ ​പി​ങ്ക് ​പൊ​ലീ​സി​ന്റെ​ ​വാ​ഹ​ന​ത്തി​ന് ​ചു​റ്റു​മാ​യി.​ ​ഇ​തി​നി​ടെ​ ​വി​വ​രം​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ല​റി​യി​ച്ചു.​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സെ​ത്തി​യ​തോ​ടെ​ ​മൂ​വ​ർ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ ​ഓ​ടി​പ്പോ​യി.​ ​മ​റ്റു​ള്ള​വ​രെ​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​കീ​ഴ്‌​പ്പെ​ടു​ത്തി​ ​ഈ​സ്റ്റ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.​ ​ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ​ ​സി.​പി.​ഒ.​അ​ജി​ത്തി​ന് ​ക​ത്തി​കൊ​ണ്ട് ​കൈ​ക്ക് ​പ​രി​ക്കേ​റ്റു.

ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ: മെ​ഗാ​ ​അ​ദാ​ല​ത്ത് ഇ​ന്ന്

തൃ​ശൂ​ർ​:​ ​ആ​ധാ​ര​ങ്ങ​ളി​ൽ​ ​വി​ല​ ​കു​റ​ച്ചു​ ​കാ​ണി​ച്ച് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​ത് ​മൂ​ലം​ ​അ​ണ്ട​ർ​വാ​ല്വേ​ഷ​ൻ​ ​ന​ട​പ​ടി​ ​നേ​രി​ടു​ന്ന,​ 1986​ ​ജ​നു​വ​രി​ ​ഒ​ന്നി​നും​ 2017​ ​മാ​ർ​ച്ച് 31​നു​മി​ട​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ആ​ധാ​ര​ങ്ങ​ൾ​ക്ക് ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മാ​ർ​ച്ച് 18​ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വ​കു​പ്പ് ​മെ​ഗാ​ ​അ​ദാ​ല​ത്ത് ​ന​ട​ത്തു​ന്നു.​ ​കു​റ​വ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് ​പൂ​ർ​ണ്ണ​മാ​യും,​ ​കു​റ​വ് ​മു​ദ്ര​വി​ല​യു​ടെ​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​വ​രെ​യും​ ​ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു.​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​യാ​യി​ 11,175​ ​കേ​സു​ക​ളി​ലാ​യി​ 8​ ​കോ​ടി​ 10​ ​ല​ക്ഷം​ ​രൂ​പ​ ​ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.​ ​കോ​ട​തി​ ​ന​ട​പ​ടി​ ​നേ​രി​ടു​ന്ന​ ​കേ​സു​ക​ൾ​ക്കും,​ ​ജ​പ്തി​ ​ന​ട​പ​ടി​ ​നേ​രി​ടു​ന്ന​ ​കേ​സു​ക​ൾ​ക്കും​ ​പ​ദ്ധ​തി​യു​ടെ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​കു​റ​വ് ​മു​ദ്ര​വി​ല​യു​ടെ​ ​കേ​വ​ലം​ 30​ ​ശ​ത​മാ​നം​ ​മാ​ത്രം​ ​ഒ​ടു​ക്കി​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​കാ​നു​ള്ള​ ​സു​വ​ർ​ണ്ണാ​വ​സ​രം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ജി​ല്ലാ​ ​ര​ജി​സ്ട്രാ​ർ​ ​(​ജ​ന​റ​ൽ​)​ ​അ​റി​യി​ച്ചു.

Advertisement
Advertisement