നാല് വർഷ ബിരുദം വിദേശ ജോലിക്ക് ഗുണം

Friday 18 March 2022 2:51 AM IST

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സ് വിജയിക്കുന്നവർക്ക് ബിരുദാനന്തര ബിരുദം കൂടാതെ ഗവേഷണം നടത്താമെന്ന യു.ജി.സി റഗുലേഷൻ സംസ്ഥാനത്തും നടപ്പാക്കേണ്ടി വരും..

പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര ആക്ടിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. ആറു മാസത്തിനകം രാജ്യത്താകെ പ്രാബല്യത്തിലാവും. ഇതനുസരിച്ചുള്ള ഭേദഗതി സർവകലാശാലകളിലെ ചട്ടങ്ങളിൽ വരുത്താനുള്ള അധികാരം അക്കാഡമിക് കൗൺസിലുകൾക്കാണ്. നാലു വർഷ ബിരുദ കോഴ്സുകൾ വന്നാലും നിലവിലെ കോഴ്സുകൾ തുടരാനാവും. പുതിയ കോഴ്സുകളായതിനാൽ സ്കീമും സിലബസും അദ്ധ്യാപക യോഗ്യതയും യു.ജി.സി മാനദണ്ഡപ്രകാരം നിശ്ചയിക്കണം. യു.ജി.സി നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും, നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ കൂടുതൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.

കേരളത്തിൽ സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോഴ്സുകളൊഴികെ നിലവിൽ നാലു വർഷ ബിരുദ കോഴ്സുകളില്ല. കോളേജുകളിൽ ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന, നാലു വർഷ ബിരുദ ഓണേഴ്സ് തുടങ്ങാൻ എം.ജി സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തെങ്കിലും നടപ്പാക്കിയില്ല. . യു.ജി.സി ഇപ്പോൾ നിർദ്ദേശിച്ച, നാലു വർഷ ബിരുദം കഴിഞ്ഞാൽ പി.ജി ഒരു വർഷം മതിയെന്ന വ്യവസ്ഥ രണ്ടു വർഷം മുൻപ് കേരളത്തിൽ ശുപാർശ ചെയ്തതാണ്.

ഗവേഷണത്തിന്

ഊന്നൽ

₹അത്യാധുനിക ബിരുദ കോഴ്സുകൾക്കു ശേഷമുള്ള ഗവേഷണത്തിന്റെ ഗുണനിലവാരം ഉയരും.

₹ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്സുകൾക്ക് ലോകത്തെവിടെയും അംഗീകാരമുള്ളതിനാൽ വിദേശത്ത് ജോലി തേടുന്നവർക്ക് ഗുണകരമാവും.

₹ഇക്കണോമിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ് മേഖലകളിലാവും നാലു വർഷ ബിരുദ കോഴ്സുകൾ .

₹നാക് എ-ഗ്രേഡോ, ദേശീയറാങ്കിംഗിൽ നൂറിനുള്ളിലോ ആയ കോളേജുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാം.

Advertisement
Advertisement