വിദ്യാഭ്യാസ അവാർഡ് വിതരണം

Saturday 19 March 2022 12:00 AM IST

കോട്ടയം: ജില്ലാ സഹകരണ ആശുപത്രി സംഘം അംഗങ്ങളുടെ മക്കൾക്ക് വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2021ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ മൂന്ന് പേർക്ക് വീതം വിദ്യാഭ്യാസ അവാർഡുകൾ 26ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ നൽകും. അവാർഡിനുള്ള അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി പിതാവ് അഥവ മാതാവിന്റെ അംഗനമ്പരും മേൽവിലാസവും രേഖപ്പെടുത്തി ഹെഡ്മാസ്റ്റർ\ പ്രിൻസിപ്പൽ\ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 22ന് വൈകിട്ട് 5ന് മുൻപായി സംഘം ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement