പട്ടികജാതി, പട്ടികവർഗ വനിതാ പ്രതിനിധികൾ

Friday 18 March 2022 10:11 PM IST

തിരുവനന്തപുരം:ജില്ലയിലെ വില്ലേജ്തല ജനകീയ സമിതിയിലേയ്ക്ക് പട്ടികജാതി/ പട്ടിക വർഗ, വനിത പ്രതിനിധികളെ നാമനിർദ്ദേശം ചെയ്ത് ഉൾപ്പെടുത്തിക്കൊണ്ട് റവന്യുവകുപ്പ് ഉത്തരവിറക്കി.

സമിതിയുടെ ഘടന വില്ലേജ് ഓഫീസറാണ് സമിതി കൺവീനർ.മറ്റ് അംഗങ്ങൾ: വില്ലേജ് പരിധിയിൽ വരുന്ന നിയമസഭാംഗം അല്ലെങ്കിൽ പ്രതിനിധി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് / മുനിസിപ്പൽ ചെയർമാൻ /കോർപ്പറേഷൻ മേയർ,ഗ്രാമ /ബ്‌ളോക്ക് / ജില്ലാ പഞ്ചായത്ത് അംഗം,ഡെപ്യൂട്ടി തഹസിൽദാർ, നിയമസഭയിൽ അംഗത്വമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒരു പ്രതിനിധി.

പരാതി പരിഹാരം വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്നതും ഏതു വകുപ്പുമായി ബന്ധപ്പെട്ടതുമായ പരാതികൾ നൽകാം.അത് അതാത് വകുപ്പുകൾക്ക് വില്ലേജ് ഓഫീസർ കൈമാറും.ലഭിക്കുന്ന മറുപടി അടുത്ത സമിതി യോഗത്തിൽ അവതരിപ്പിച്ച് തുടർനടപടി ആലോചിക്കും.

Advertisement
Advertisement