ബീച്ചിൽ പാതിരാപ്പൂരം ഇന്ന്

Saturday 19 March 2022 12:58 AM IST

ആലപ്പുഴ: പുതിയ വിഭവങ്ങളുടെ രുചിക്കൂട്ടുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ ആരംഭിച്ച ആറുനാൾ നീണ്ടുനിൽക്കുന്ന ഫുഡ് ഫെസ്റ്റായ 'കടലോരം' സ്റ്റാളുകളിൽ തിരക്കേറി. നാടൻ വിഭവങ്ങൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ നിറഞ്ഞ സ്റ്റാളുകളിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധിപ്പേരാണ് എത്തുന്നത്. രാത്രിമുഴുവൻ വനിതകളെ മാത്രം അണിനിരത്തി സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പാതിരാപ്പൂരം ഇന്ന് ബീച്ചിൽ അരങ്ങേറും. വൈകിട്ട് 7ന് പ്രദർശന മത്സരത്തോടെ ആരംഭിക്കുന്ന ഫുട്ബാൾ മത്സരത്തിൽ വിവിധ സി.ഡി.എസുകളിൽ നിന്നായി 28 വനിതാ ടീമുകൾ മാറ്റുരയ്ക്കും. മത്സരത്തോടൊപ്പം കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻപാട്ടുകൾ, ചെണ്ടമേളം എന്നിവയുണ്ടാകും. രണ്ട് വർഷം മുമ്പ് ജില്ലാ മിഷൻ സംഘടിപ്പിച്ച 'അസമയത്ത് ' എന്ന പരിപാടിയുടെ ചുവടുപിടിച്ചാണ് പാതിരാപ്പൂരം എന്ന് നാമകരണം ചെയ്തിട്ടുള്ളത്.

Advertisement
Advertisement